അവാര്‍ഡില്‍ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്; അവാര്‍ഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി കനി കുസൃതി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.2019 തന്നെ സംബന്ധിച്ചിടത്തോളം ഒരു പാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷമായിരുന്നു.തന്റെ സിനിമകള്‍ എല്ലാം ആളുകള്‍ കണ്ടു. അതിലും സന്തോഷം.ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അതിന് അംഗീകാരം കൂടി ലഭിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.തനിക്ക്അവാര്‍ഡ് നേടി തന്ന സിനിമകള്‍ക്കു വേണ്ടി എല്ലാവരും ഒരേ മനസോടെ നിന്നതിനാലാണ് പ്രേക്ഷകര്‍ സ്വീകരിച്ചതും ഇത്രയധികം അത് ശ്രദ്ധിക്കപ്പെട്ടതും.
എത്രയും പെട്ടന്ന് ജനജീവതം സാധാരണ ഗതിയില്‍ ആകുന്നതും തീയ്യറ്ററുകളില്‍ നിറഞ്ഞ സദസില്‍ സിനിമ പ്രദര്‍നം ആരംഭിക്കുന്നതും കാത്തിരിക്കുകയാണെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്തറിയാവുന്ന ചിലര്‍ പറഞ്ഞിരുന്നു.അപ്പോള്‍ അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം സന്തോഷം.ഇത്രയധികം സന്തോഷം തനിക്കുണ്ടായിട്ടില്ലെന്നും കനി കുസൃതി പറഞ്ഞു.