Tuesday, January 7, 2025
Movies

ഫിലിം യൂണിറ്റിലെ നാലുപേർക്ക് കോവിഡ്; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’നിർത്തിവെച്ചു

മമ്മൂട്ടി നായകനായി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ ട്രസ്റ്റിന്റെ ചിത്രീകരണം നിർത്തിവെച്ചു.

 

ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയില്‍വച്ചും സാങ്കേതികപ്രവര്‍ത്തരും യൂണിറ്റംഗങ്ങളടക്കമുള്ളവ‍ർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

 

നിലവിലെ സാഹചര്യത്തിൽ പ്രീസ്റ്റിന്റെ ഷൂട്ടിങ് സെപ്‍തംബര്‍ 29 ലേയ്ക്ക് റീഷെഡ്യൂള്‍ ചെയ്‍തിട്ടുണ്ട്. ആദ്യ ഘട്ടം എറണാകുളത്ത് ആരംഭിക്കും. തുടര്‍ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.

 

ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലറിന്റെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *