മലയാള സിനിമയിൽ എങ്ങനെയാണ് ഇത്ര നല്ല കഥകൾ ഉണ്ടാകുന്നത്; ഖുഷിയുടെ ട്രെയിലർ ലോഞ്ചിൽ മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവർകൊണ്ട
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ഖുഷി’യുടെ ട്രെയിലർ ലോഞ്ച് വേദിയിൽ മലയാളസിനിമയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട. ഓഗസ്റ്റ് 9-ന് ഹൈദരാബാദിൽവെച്ചു നടന്ന ചടങ്ങിലാണ് നടൻ മലയാളസിനിമയെക്കുറിച്ച് സംസാരിച്ചത്. “നാമേവരും മലയാളസിനിമകൾ ഇഷ്ടപ്പെടുന്നു, മലയാളത്തിൽ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്നു ഞാൻ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് ഞാൻ. ‘കിങ്ങ് ഓഫ് കൊത്ത’യുടെ ട്രെയിലർ ഇന്നു റിലീസ് ആവുകയാണെന്ന് എനിക്കറിയാം. അത് കാണാനും ദുൽഖറിനെ ആശംസകൾ അറിയിക്കാനും ഞാൻ കാത്തിരിക്കുകയാണ്.” വിജയ് ദേവരക്കൊണ്ട സദസ്സിനോട് പറഞ്ഞു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഖുഷിയുടെ ട്രെയിലർ പതിനഞ്ചു മില്യണോളം കാഴ്ചക്കാരുമായി യുട്യൂബിൽ മുന്നേറുകയാണ്. മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ‘ഖുഷി’ സെപ്തംബർ 1-ന് തിയേറ്ററുകളിൽ എത്തും.
‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിർവാണ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂർണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആർ.ഒ: ജിഎസ്കെ മീഡിയ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ