എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായി സൽമാൻ ഖാൻ; രാധേ ട്രെയിലർ പുറത്തിറങ്ങി
സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം രാധേയുടെ ട്രെയിലർ പുറത്തിറങ്ങി. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. പ്രഭുദേവയാണ് സംവിധാനം. ദബാംഗ് 3ന് ശേഷം പ്രഭുദേവയും സൽമാനും ഒന്നിക്കുന്ന ചിത്രമാണിത്
രൺദീപ് ഹൂഡ, ദിഷ പഠാനി, ജാക്കി ഷിറോഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മെയ് 13നാണ് രാധേ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തീയറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.