സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു; ചികിത്സക്കായി അമേരിക്കയിലേക്ക്
ബോളിവുഡ് താരം സഞ്ജയ് ദത്തിന് ക്യാൻസർ സ്ഥിരീകരിച്ചു. ശ്വാസകോശ അർബുദമാണ് സ്ഥിരീകരിച്ചത്. മുംബൈ ലീലാവതി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താരം രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു
ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് ദത്തിന്റെ രോഗവിവരം ആദ്യം ട്വീറ്റ് ചെയ്തത്. ചികിത്സക്കായി ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യുരുത്, മടങ്ങി വരുമെന്നും സഞ്ജയ് ദത്ത് പിന്നീട് ട്വീറ്റ് ചെയ്തു