അമിതാഭ് ബച്ചനു പിന്നാലെ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചു
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന് കൊറോണ സ്ഥരീകരിച്ചതിനു പിന്നാലെമകനും നടനുമായ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റ് കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എത്രയും വേഗം കൊറോണ പരിശോധനക്ക് വിധേയമാകണമെന്നും അമിതാഭ് പറഞ്ഞു