മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.95 അടിയിലെത്തി; നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു
മുലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. മഴ കുറഞ്ഞതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും നീരൊഴുക്കിന് സമാനമാണ്. ഇതു വലിയ ആശ്വാസമാണ് പ്രദേശവാസികൾക്ക് നൽകുന്നത്
ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക ഒഴിവാക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴ കണക്കിലെടുത്ത് മാത്രമേ തമിഴ്‌നാട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുള്ളു. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ ജലനിരപ്പ്.