നിങ്ങളെ രസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ബിസിനസ്; പത്താനെ വിജയിപ്പിച്ചതിൽ ആരാധകർക്ക് നന്ദി പറഞ്ഞ് ഷാരൂഖ്
പത്താൻ സിനിമയുടെ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ. ഇത് ബിസിനസ് അല്ല. തികച്ചും പേഴ്‌സണലാണ്. നിങ്ങളെ രസിപ്പിക്കുക എന്നത് ഞങ്ങളുടെ ബിസിനസാണ്. ഞങ്ങൾ അത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ, ഒരിക്കലും വർക്ക് ആകില്ലെന്നും ഷാരൂഖ് പറഞ്ഞു. ട്വിറ്ററിലൂടെയായായിരുന്നു പ്രതികരണം.
‘ഇത് ബിസിനസ്സ് അല്ല… തികച്ചും പേഴ്‌സണലാണ്. നിങ്ങളെ രസിപ്പിക്കുക എന്നത് ഞങ്ങളുടെ ബിസിനസ്സാണ്, ഞങ്ങൾ അത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ…. ഒരിക്കലും വർക്ക് ആകില്ല. എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്’, ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
പത്താൻ ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണുള്ളത്. അക്കൂട്ടത്തിൽ ഒന്നാണ് ഏറ്റവും അധികം കളക്ഷൻ നേടിയ ഹിന്ദി സിനിമ എന്ന റെക്കോർഡ്. ബാഹുബലി 2 ഹിന്ദി പതിപ്പിനെയാണ് പത്താൻ മറികടന്നത്.
510 കോടിയായിരുന്നു ബാഹുബലി 2 ഹിന്ദി പതിപ്പിന്റെ കളക്ഷൻ. 642 കോടി നേടിയാണ് പത്താൻ ഈ റെക്കോർഡ് സ്വന്തമാക്കിയത്. .സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.