അതിജീവനത്തിലേക്കുള്ള യാത്ര; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി
ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പറയുന്നത്. തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ഇവർ പറയുന്നു
അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ബേദിച്ച് മുന്നോട്ടുവന്നു.
നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ യാത്ര തുടർന്നു കൊണ്ടിരിക്കും. എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഇവർ പറയുന്നു.