നന്ദി സഖാവേ: പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ജന്മദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴിലാണ് സ്റ്റാലിന് ട്വിറ്ററിൽ പിണറായി വിജയൻ ജന്മദിനാശംസകൾ നേർന്നത്. ഇതിന് മലയാളത്തിൽ നന്ദി സഖാവേ എന്നായിരുന്നു സ്റ്റാലിന്റെ നന്ദിപ്രകടനം
ഫേസ്ബുക്ക് വഴിയും പിണറായി സ്റ്റാലിന് ജന്മദിനാശംസകൾ നേർന്നിരുന്നു. ഇന്ത്യ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്ക് വേണ്ടി തുടർന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സ്റ്റാലിന് സാധിക്കട്ടെ എന്നായിരുന്നു പിണറായിയുടെ തമിഴിലുള്ള ആശംസ
ചെന്നൈയിൽ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലും മുഖ്യമന്ത്രി പിണറായി പങ്കെടുത്തിരുന്നു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതൽ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയിൽ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം നിലനിർത്താൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് ചടങ്ങിൽ പിണറായി പറഞ്ഞു.
പ്രതിപക്ഷ ഐക്യം ഉയർത്തിപ്പിടിച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്നത്. രാഹുൽ ഗാന്ധി, തേജസ്വി യാദവ്, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.