ഷാരൂഖ് വിളിച്ചു, മുഖ്യമന്ത്രി ഉറപ്പ് നൽകി; ‘അസമിൽ പത്താൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പ്’
ദില്ലി : ഷാറൂഖ് ഖാന്റെ പത്താൻ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് അസമിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ന് രാവിലെ ഷാരൂഖ് ഖാൻ ഹിമന്തയെ ഫോണിൽ വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് ഖാനെയും പത്താൻ സിനിമയെയും കുറിച്ച് അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു. സിനിമകൾക്കെതിരായ ഗുവാഹത്തിയിലെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് നടൻ അസംമുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടത്.