നായ്ക്കളെ പരിപാലിക്കാൻ ആളെ വേണമെന്ന് ഗോപി സുന്ദർ; വിമർശകനോട് ചോറും 15 കെ സാലറിയും തരാമെന്നും സംഗീത സംവിധായകൻ
തന്റെ നായ്ക്കളെ പരിപാലിക്കാൻ ഒരാളെ അന്വേഷിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദര്‍ പുതിയ ആവശ്യം അറിയിച്ചത്.
പോസ്റ്റിനു താഴെ കമന്റ് ചെയ്തവരോട് ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. , ഇതിന് ഗോപി സുന്ദര്‍ മറുപടി നൽകി. ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാം’
കാര്യക്ഷമതയുളളവരും കഠിനാദ്ധ്വാനം ചെയ്യാൻ മനസ്സുളളവരുമായ ആളുകളെയാണ് ക്ഷണിക്കുന്നതെന്നും നായ്ക്കളെ വൃത്തിയാക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു നിയമനം ഉടനടി ആയിരിക്കുമെന്നും പറഞ്ഞ ഗോപി സുന്ദർ വിശദാംശങ്ങള്‍ക്കായി ബന്ധപ്പെടാന്‍ [email protected] എന്ന ഇ-മെയില്‍ ഐ ഡിയും നല്‍കിയിട്ടുണ്ട്