സുരേഷ് ഗോപി നായകനാകുന്ന ‘കാവല്‍’ ചിത്രത്തിന്റെ ടീസര്‍ നാളെ
സുരേഷ് ഗോപി നായകനാകുന്ന ‘കാവല്‍’ ചിത്രത്തിന്റെ ടീസര്‍ നാളെ താരത്തിന്റെ ജന്‍മദിനത്തില്‍ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്‍മദിനമാണ് നാളെ. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിങ് ലോക്ഡൗണിനിടെ പൂര്‍ത്തിയായിരുന്നു.
ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും എത്തിയത്. മടക്കിക്കുത്തിയ മുണ്ടില്‍ തിരുകിയ തോക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. പൊലീസുകാരന്റെ നെഞ്ചില്‍ മുട്ടുകാല്‍ ഉയര്‍ത്തി നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.