കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമം
കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമം. അരിക്കുളത്ത് അധ്യാപക ദമ്പതികളുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാക്കൾ വീട് കുത്തി തുറന്നതിനു പിന്നാലെ വീട്ടുകാരുടെ മൊബൈലിലേക്ക് സന്ദേശം എത്തുകയും ഇവർ വീട്ടിലേക്ക് എത്തുകയും ചെയ്തു. ഇതിനാൽ മോഷണം നടന്നില്ല. ഇത് നാലാം തവണയാണ് ഇവരുടെ വീട്ടിൽ മോഷണത്തിനുള്ള ശ്രമം നടക്കുന്നത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.