കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ(18) ദീക്ഷിത്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചേ 3.30 നാണ് അപകടം. പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി കാട്ടിക പീടികയിൽ പുലർച്ചെയാണ് അപകടം ഉണ്ടായത്. പുതിയാപ്പ ഉത്സവം കഴിഞ്ഞ് മടങ്ങും വഴി ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചു. ഒരാൾ ചികിത്സയിലാണ്.