അഞ്ച് മിനിട്ടുകൊണ്ട് അൽഫാം ലഭിച്ചില്ല; കോഴിക്കോട് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി
കോഴിക്കോട് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ തർക്കം തർക്കം. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.
കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. കോടഞ്ചേരി സ്വദേശികളായ യുവാക്കൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതിനൽകി. ഇരുവിഭാഗവും നൽകിയ പരാതികളിൽ രണ്ടുകൂട്ടർക്കുമെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു.