രാജസ്ഥാനിൽ സെപ്തംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും
കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ സെപ്തംബർ 1 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. 9 മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് 50% പേരെ വച്ച് തുറക്കുക.
ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകൾക്കായി സെപ്തംബർ മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ് നാട് സർക്കാറും അറിയിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ധാരാവിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചില്ല. അതേ സമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 6388 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 208 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 1942 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 33 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.