Sunday, January 5, 2025
Movies

മണിയൻപിള്ള രാജുവും ശ്വേതാമേനോനും അമ്മ വൈസ് പ്രസിഡൻറ്, നിവിൻ പോളിയും ആശാ ശരത്തും തോറ്റു

താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു, ആശാ ശരത്ത് പരാജയപ്പെട്ടു. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി താരസംഘടനയായ അമ്മ നിയമാവലി പുതുക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്റേർണൽ കമ്മിറ്റി രൂപീകരിക്കുന്നതടക്കം ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങൾ കൂടി ഉൾക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തൽ. ലഹരിക്കേസുകളിൽപ്പെടുന്ന അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അമ്മ തീരുമാനിച്ചിട്ടുണ്ട്.

ബൈലോ പുതുക്കുന്ന കാര്യം അറിയിച്ചപ്പോൾ ഡബ്ല്യൂസിസി അംഗങ്ങൾ കൂടിയായ രേവതിയും പത്മപ്രിയയും തൃപ്തി രേഖപ്പെടുത്തിയെന്ന് ഇടവേള ബാബുവും അമ്മയിൽനിന്ന് രാജിവച്ചവർ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹൻലാലും വാർഷിക ജനറൽ ബോഡി യോഗത്തിനുശേഷം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *