കേൾവി സംരക്ഷണം സമൂഹം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത് കേൾവി ദിനത്തിൽ സൈക്കിൾ മാരത്തോൺ ശ്രദ്ധേയമായി
കോഴിക്കോട്: കേൾവി സംരക്ഷണം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു കേൾവി ദിനത്തിൽ സൈക്കിൾ മാരത്തോൺ ശ്രദ്ധേയമായി കേൾവി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടന്ന ബോധവൽക്കരണ സൈക്കിൾ മാരത്തോൺ റാലിയാണ് ശ്രദ്ധേയമായത്.
എല്ലാവർക്കും ശ്രവണ പരിചരണം എന്ന ലോക ആരോഗ്യ സംഘടനയുടെ സന്ദേശം പൊതു ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് അസൻഡ് ഇഎൻടി ആശുപത്രിയും ടീം മലബാർ റൈഡേഴ്സ് സൈക്കിൾ ക്ലബ്ബും സംയുക്തമായി സൈക്കിൾ മിനി മാരത്തോൺ റാലി നടത്തിയത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച റാലി ബഹു: എ പ്രദീപ് കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അസൻഡ് ഇഎൻടി ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോക്ടർ ബിജി രാജ് അധ്യക്ഷതവഹിച്ചു.
ശബ്ദമലിനീകരണത്തിലെ ജാഗ്രത കുറവ് പൊതു സമൂഹത്തിൽ ഏറി വരുന്നതായും, ഇത് ശബ്ദമില്ലാത്തവരുടെ ലോകത്തെ സൃഷ്ടിച്ചേക്കും എന്നും പ്രശസ്ത ഇ എൻ ടി സർജൻ ആയ ഡോക്ടർ ബിജി രാജ് കേൾവി ദിന സന്ദേശത്തിൽ പറഞ്ഞു. ഡോക്ടർ സംഗീത് ഹരിദാസ്, ഡോക്ടർ അർഷാദ്, വിവേക് പിആർഒ, ഷഫീഖ്, ടീം മലബാർ റൈഡേഴ്സ് സൈക്കിൾ ക്ലബ്ബ് പ്രതിനിധി ഫായിസ് എന്നിവർ സംസാരിച്ചു. മാരത്തോണിൽ പങ്കെടുത്തവർക്ക് മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ലോക കേൾവി ദിനത്തിന്റെ ഭാഗമായി കാലങ്ങളായി ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ചെയ്യുന്ന സിറ്റി ട്രാഫിക് പോലീസുകാർക്ക് കേരള പോലീസ് അസോസിയേഷനുമായി സഹകരിച്ചു മാർച്ച് 3 മുതൽ ഏപ്രിൽ 3 വരെ സൗജന്യ കേൾവി പരിശോധനയും സംഘടിപ്പിക്കുന്നു. കൂടാതെ ഓട്ടോ,ബസ്, ടാക്സി ജീവനക്കാർക്കും, 70 വയസ്സിനു മുകളിൽ പ്രായമുള്ള വർക്കും സൗജന്യ കേൾവി പരിശോധന ഉണ്ടാവുന്നതാണ് എന്ന ഹോസ്പിറ്റൽ മാനേജർ ഷിനോജ് അറിയിച്ചു.