ഹത്രാസ് പീഡന കൊലപാതകം: പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷം; ഇന്ത്യാ ഗേറ്റിൽ നിരോധനാജ്ഞ
ഉത്തർപ്രദേശിലെ ഹത്രാസിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ഡൽഹി ഇന്ത്യാ ഗേറ്റിൽ പ്രതിഷേധ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തു. കോൺഗ്രസും എഎപിയും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്
വി ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യാ ഗേറ്റിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഒതുക്കാനാണ് യുപി സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.