സ്പിന്നർമാർ പണി തുടങ്ങി; ഇംഗ്ലണ്ടിന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടം
അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 8 ഓവർ പൂർത്തിയാകും മുമ്പേ രണ്ട് സ്പിന്നർമാരെയും നഷ്ടപ്പെട്ടു.
കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. സാക് ക്രൗലിയും ഡോം സിബ്ലിയും ചേർന്ന് ഇഷാന്തിനെയും സിറാജിനെയും കരുതലോടെ നേരിട്ടു. എന്നാൽ ആറാം ഓവറിൽ അക്‌സർ പട്ടേൽ എത്തിയതോടെ കഥ മാറി. 2 റൺസെടുത്ത സിബ്ലിയെ അക്‌സർ ക്ലീൻ ബൗൾഡ് ചെയ്തു
എട്ടാം ഓവറിൽ അക്‌സർ ക്രൗലിയെയും വീഴ്ത്തി. 9 റൺസാണ് ക്രൗലിയുടെ സമ്പാദ്യം. നിലവിൽ ഇംഗ്ലണ്ട് 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലാണ്. ആറ് റൺസുമായി ബെയിർസ്‌റ്റോയും ഒരു റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ