Saturday, January 4, 2025
Sports

സൈക്കിൾ പ്രേമികൾക്ക് ഗ്രീൻ കാർഡുമായി പെഡൽ ഫോഴ്സ്

കൊച്ചി: ഗ്രീൻ ട്രാൻസ്പോർട്ട് എന്ന നിലയിൽ സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി (PFK) കേരളം മുഴുവൻ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്കും പുതിയതായി സൈക്കിൾ യാത്രയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ആക്റ്റീവ് ഗ്രീൻ കാർഡ് റൈഡർ പദവി നൽകുന്നു

പെഡൽ ഫോഴ്സിന്റെ പ്രീമിയം ഒഫിഷ്യൽ ടി ഷർട്ട്, കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ പങ്കെടുക്കാൻ അവസരം, മറ്റ് നിരവധി ആനുകൂല്യങ്ങൾ എന്നിവ ആക്റ്റിവ് ഗ്രീൻ കാർഡ് റൈഡേഴ്സിന് ലഭിക്കുന്നതാണെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി രാജു പറഞ്ഞു. ഓരോ ജില്ലയിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ് സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898 എന്ന നമ്പറിൽ ബദ്ധപ്പെടണം

Leave a Reply

Your email address will not be published. Required fields are marked *