Friday, January 3, 2025
Kerala

ഐഎച്ച്എൻഎ ഗ്ലോബൽ നഴ്‌സസ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു

കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നേഴ്‌സുമാരെ ആദരിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്‌സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന ഐഎച്ച്എൻഎ ഗ്ലോബൽ നഴ്‌സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്ട്രേലിയായിൽ വിതരണം ചെയ്തു.

ഓസ്‌ട്രേലിയിൽ നിന്നും തെരഞ്ഞെടുത്ത അഞ്ച് നേഴ്‌സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്‌ലോറൻസ് നൈറ്റിംഗേൽ ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ ചേർന്ന് വിതരണം ചെയ്തത്.

‘നഴ്‌സസ് അവാർഡ് താരങ്ങളായ’അരുൺ തോമസ്, ബീന ഗോപിനാഥൻ പിള്ള, ജസ്നി ആനന്ദ്, ജോസഫ് ജനിങ്‌സ്, മായ സാജൻ നരേകാട്ട് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നഴ്‌സസുമാർക്കുള്ള പുരസ്‌കാരങ്ങൾ 2023 ജനുവരിയിൽ നൽകും.

Leave a Reply

Your email address will not be published. Required fields are marked *