Saturday, April 12, 2025
Kerala

തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം

തൃശൂരിൽ നാല് മാസം ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര മർദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.

ഇന്നലെ രാവിലെ ക്രൂരമായി മർദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗർഭിണിയെന്ന പരിഗണന പോലും നൽകിയില്ല. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു.

ആദ്യത്തേത് പെൺകുട്ടി ആയതിലും ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മർദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡി. കോളജിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *