ഉത്തർ പ്രദേശിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു എന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ
ഉത്തർ പ്രദേശിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു എന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ. 2021ൽ ഇവിടെ കേസുകൾക്ക് ഗണ്യമായ കുറവുണ്ടായെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. അക്കൊല്ലം 2845 ബലാത്സംഗക്കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കണക്കിൽ 23ആം സ്ഥാനത്താണ് യുപി. 2021ൽ 3717 കൊലപാതക കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു. കൊലപാതക കേസുകളിൽ യുപി 24ആം സ്ഥാനത്താണ്.
കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 28ആം സ്ഥാനത്തും തട്ടിക്കൊണ്ടുപോകൽ കേസുകളിൽ യുപി 36ആം സ്ഥാനത്തും ഉണ്ട്. യഥാക്രമം 16838, 50 കേസുകളാണ് ഈ കുറ്റകൃത്യങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വനിതകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ 2019നെ അപേക്ഷിച്ച് 2021ൽ യഥാക്രമം 6.2, 11.11 ശതമാനം കുറവുണ്ടായി. ഇക്കാലത്ത് വെറും ഒരു വർഗീയ ലഹള മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളിലും യുപിയിൽ ഗണ്യമായ കുറവുണ്ടായി. 2019ൽ നിന്ന് 2021ലേക്കെത്തുമ്പോൾ 22.6 ശതമാനമാണ് കുറവ്.
പല കേസുകളും ശിക്ഷ വിധിക്കുന്നതിൽ യുപി ഉയർന്ന സ്ഥാനത്താണ്. വനിതകൾക്കെതിരായ കേസുകളിൽ പ്രതിചേർക്കപ്പെട്ട 7713 പേരെ ശിക്ഷിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ 292 പേരെയും ശിക്ഷിച്ചു.