മണ്ണാർക്കാട് ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
മണ്ണാർക്കാട് ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വെള്ളാരംകുന്ന് സ്വദേശി മുസ്തഫയാണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് ഹംസയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്കുപാടം സ്വദേശി റുസ്‌നിയാണ് തൂങ്ങിമരിച്ചത്. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.