തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം
തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം. മുതുവറയിൽ ആണ് അപകടം ഉണ്ടായത്. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം കാഞ്ഞാണിയിൽ കാൽ നടയാത്രികന്റെ കാലിലൂടെ ബസ് കയറിയിറിങ്ങി ചതഞ്ഞരഞ്ഞിരുന്നു. അന്തിക്കാട് വന്നേരി മുക്കിന്സമീപമാണ് അപകടം ഉണ്ടായത്. പട്ടാട്ട് ഷാഹുൽ ഹമീദിന്റെ (58) കാലിൽ കൂടിയാണ് ബസ് കയറിയിറങ്ങിയത്.