മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും രണ്ടാനച്ഛനുമടക്കം എട്ട് പ്രതികൾക്ക് തടവുശിക്ഷ
മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. മാതാവിന് ഏഴ് വർഷം തടവും രണ്ടനച്ഛനടക്കം ഏഴ് പ്രതികൾക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചു
കോഴിക്കോട് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടു. 2006-07 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും മറ്റ് പ്രതികൾക്ക് കൈമാറുകയുമായിരുന്നു. പതിനാല് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.