പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബു സൈഫുള്ളയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു
പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരൻ കാശ്മീരിൽ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ ബന്ധു കൂടിയായ മുഹമ്മദ് ഇസ്മായിൽ അലവി എന്നറിയിപ്പെടുന്ന അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്.
2019 പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാൾ. പുൽവാമ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കൾ നിർമിച്ചത് ഇയാളായിരുന്നു. പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബു സൈഫുള്ള കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റൊരു തീവ്രവാദി കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
2017ലാണ് പാക്കിസ്ഥാനിൽ നിന്ന് ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. അന്നുമുതൽ കാശ്മീരിലെ ഭീകര പ്രവർത്തനങ്ങളുടെ നേതൃത്വം ഇയാൾ ഏറ്റെടുത്തിരുന്നു.