കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോ; കമ്മീഷൻ നിർദേശത്തെ പരിഹസിച്ച് ചെന്നിത്തല
ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുകയുള്ളുവെന്ന് സത്യവാങ്മൂലം നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോയെന്ന് ചെന്നിത്തല ചോദിച്ചു
നാലര ലക്ഷം വ്യാജവോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ഇന്ന് രാത്രി പരസ്യപ്പെടുത്തും. ഇടത് അനുകൂല ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിലും കൃത്രിമം കാണിക്കുന്നുണ്ട്. വ്യാജൻമാർ വോട്ട് രേഖപ്പെടുത്തരുത്. ജനാധിപത്യത്തിൽ ഒരു വോട്ട് എന്നത് പാലിക്കപ്പെടണം. അല്ലാത്തപക്ഷം ജനാധിപത്യം തകരുമെന്നും ചെന്നിത്തല പറഞ്ഞു.