തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർതലത്തിൽ ശ്രമം നടക്കുന്നു: ഉമ്മൻ ചാണ്ടി
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതിൽ ഏറ്റവും അവസാനത്തെതാണ് ഇരട്ട വോട്ട് ക്രമക്കേട്
ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇത് തടയാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. പ്രകടന പത്രികയിലെയും സ്ഥാനാർഥി നിർണയത്തിലെയും മികവ് യുഡിഎഫിന് നേട്ടമാകും. കേരളത്തിലാകെ യുഡിഎഫ് അനുകൂല സാഹചര്യമാണുള്ളത്.
ശബരിമല വിഷയത്തിൽ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. അതനുസരിച്ച് വിധി വന്നപ്പോൽ അവർ സന്തോഷിച്ചു. വിശ്വാസികൾ എതിർത്തപ്പോൾ നിലപാട് മാറ്റി. ആചാരങ്ങൾക്കെതിരെ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.