Monday, January 6, 2025
Kerala

ഇരട്ട വോട്ട് മരവിപ്പിക്കണം: ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടിനെതിരെ അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം

131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജ വോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്ത പ്രവൃത്തിയാണിത്. അതിനാൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണം. കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നു

ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *