നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി എന്നീ വിഷയങ്ങളിലാണ് വോട്ട് കുഞ്ഞപ്പൻ കോളനിയിലെ വോട്ടർമാരുമായി സംവദിക്കുന്നത്. ജില്ലയിലെ വിവിധ ആദിവാസി കോളനികൾ, പോളിങ് ശതമാനം കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളിൽ വോട്ട് കുഞ്ഞപ്പൻ എത്തുക.