ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു
ആലപ്പുഴയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. ദേശീയപാതയിൽ ഒറ്റപ്പുന്നയിലാണ് അപകടം. ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പട്ടണക്കാട് സ്വദേശി മേരി(54)ആണ് മരിച്ചത്. മകനും പേരക്കുട്ടിക്കുമൊപ്പം സ്‌കൂട്ടറിൽ പോകുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് വീണ മേരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൻ റോബർട്ട്, പേരക്കുട്ടി ആറുവയസ്സുകാരൻ റയാൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.