ആലപ്പുഴ ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്
ആലപ്പുഴ ബൈപ്പാസിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ യാത്രികനായ കളപ്പുര വാർഡിൽ ആന്റണി മകൻ ആഷ്‌ലിൻ ആന്റണി(26)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു(24)വിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. മാളിമുക്ക് മേൽപ്പാലത്തിന് മുകളിൽ വെച്ചാണ് മിനി ലോറിയുമായി കാർ കൂട്ടിയിടിച്ചത്.