വൈറ്റിലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് നഴ്‌സുമാർ മരിച്ചു
എറണാകുളം വൈറ്റിലയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചേർത്തല സ്വദേശി വിൻസെന്റ്, തൃശ്ശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്.
വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേരും കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സുമാരാണ്. രണ്ട് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു