ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു
ആലപ്പുഴയിൽ നങ്ങ്യാർകുളങ്ങര കവലക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്
കാർ യാത്രികരായ കായംകുളം സ്വദേശി റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നു.