പാലക്കാട് സ്വകാര്യ കോളജ് വളപ്പിൽ പുലിയുടെ സാന്നിധ്യം
പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ കോളജ് പരിസരത്ത് പുലിയുടെ സാന്നിധ്യം. കോളജ് വളപ്പിൽ രണ്ട് നായകൾ ആക്രമിക്കപ്പെട്ട് ചത്ത നിലയിൽ കണ്ടതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്
രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടിരുന്നതാിയ പ്രദേശവാസികൾ പറയുന്നു. പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് വെച്ചിരുന്നു. അതേസമയം പാലക്കാട് പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ ഇന്നലെ രാത്രി കാട്ടാനകളിറങ്ങിയിരുന്നു. ഒരു പിടിയാനയും കുട്ടിയാനയുമാണ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയത്.