പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി
പത്തനംതിട്ട ആങ്ങാമുഴിയിൽ നിന്ന് പുലിയെ പിടികൂടി. പരുക്കേറ്റ നിലയിൽ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലവിരിച്ച് കൂട്ടിലാക്കുകയായിരുന്നു. സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്.
ആട്ടിൻകൂടിനോട് ചേർന്ന് കിടക്കുകയായിരുന്നു പുലി. പരുക്കേറ്റ് അവശനിലയിലായിരുന്നു. വീട്ടുകാർ പോലീസിനെയും വനംവകുപ്പിനെയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിൽ ആയതിനാൽ പുലി ആരെയും ആക്രമിക്കാനോ ചാടിപ്പാകാനോ ശ്രമിച്ചില്ല