ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
ഡൽഹിയിൽ ഒമിക്രോണിന്റെ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളിൽ 46 ശതമാനം പേരും ഒമിക്രോൺ ബാധിതരാണെന്ന് മന്ത്രി അറിയിച്ചു.
ഒമിക്രോൺ കേസുകളുടെ എണ്ണം ആയിരത്തിനടുത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കാനും മന്ത്രി നിർദേശിച്ചു. രാജ്യത്ത് ഇതിനോടകം 961 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 263 കേസുകളും ഡൽഹിയിലാണ്. മഹാരാഷ്ട്രയിൽ 257 പേർക്കും ഗുജറാത്തിൽ 97 പേർക്കും രാജസ്ഥാനിൽ 69 പേർക്കും കേരളത്തിൽ 65 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്
്‌വരും ദിവസങ്ങളിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.