Sunday, January 5, 2025
Kerala

വനിതാ സംരംഭകയ്ക്ക് എതിരായ സിഐടിയു അതിക്രമം; ജില്ലാ വ്യവസായ കേന്ദ്രം സർക്കാരിന് റിപ്പോർട്ട് നൽകി

വൈപ്പിനിൽ വനിതാ സംരംഭകയ്ക്ക് എതിരായ സിഐടിയു അതിക്രമത്തിൽ ജില്ലാ വ്യവസായ കേന്ദ്രം സർക്കാരിന് റിപ്പോർട്ട് നൽകി. സിഐടിയു നേതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. സിഐടിയു സംസ്ഥാന നേതാവ് അനിൽകുമാർ ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയെന്നും ഭീഷണി വിലപ്പോകാതിരുന്നതോടെ സംഘർഷമുണ്ടാക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് പേജുള്ള റിപ്പോർട്ടാണ് ഉപജില്ലാ വ്യവസായ ഓഫീസർ സർക്കാരിന് കൈമാറിയത്. ദിവസവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്യാസ് ഏജൻസിയിൽ താൽക്കാലിക തൊഴിലാളികളെ നിയമിച്ചത്. സാമ്പത്തിക തിരുമറി നടത്തിയെന്ന ആരോപണത്തിൽ ഒരു തൊഴിലാളിയെ സ്ഥാപന ഉടമ പുറത്തതാക്കി. ഇയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഉടമ തയ്യാറായില്ല. തുടർന്ന് സിഐടിയു യൂണിയനെ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ സിഐടിയുവിൻറെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ സ്ഥാപനഉടമയെ ഭീഷണിപെടുത്തിയെങ്കിലും നിലപാടിൽ മറ്റമുണ്ടായില്ല. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് 25 ന്ന് പ്രതിഷേധം സംഘടിപ്പിക്കുകയും സംഘർഷം ഉണ്ടാക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. സ്ഥാപനഉടമയുടെ ഭർത്താവിനെ കയ്യേറ്റം ചെയ്തെന്നും റിപ്പോർട്ടിൽ ഉണ്ട്. 25 മുതൽ സ്ഥാപനം അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സിഐടിയു നേതാക്കൾ ഉയർത്തിയ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *