നൂറു വർഷത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതിൽ അഭിമാനം’; തരൂരിനൊപ്പമെന്ന് കെ.എസ് ശബരീനാഥൻ
നൂറു വർഷത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതിൽ അഭിമാനമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ. തരൂരിന്റെ പത്രികയിൽ ഒപ്പുവച്ചതായും ശബരീനാഥൻ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് കെ.എസ് ശബരീനാഥൻറെ പ്രതികരണം.
കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു നേതാവ് തരൂരിന് പരസ്യ പിന്തുണയുമായി രംഗത്തുവരുന്നത്. തരൂരിന്റെ പത്രികയിൽ ഒപ്പിടീക്കാതിരിക്കാനുള്ള ശ്രമം പല നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസിൽനിന്ന് തരൂരിന് അപ്രതീക്ഷിത പിന്തുണ ലഭിക്കുന്നത്. നെഹ്റു കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണക്കും എന്നാണ് കെപിസിസിയിലെ പൊതുധാരണ.