കാസർഗോഡ് കുരങ്ങ് പനി സ്ഥിരീകരിച്ചു
കാസർഗോഡ് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും കുരങ്ങഉ പനി സ്ഥിരീകരിക്കുന്നത്. ഈ വർഷം മെയ്-ജൂലൈ മാസത്തിൽ നിരവധി രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും നിരവധി പേർക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു.