തരൂർ പാർട്ടിക്ക് എതിരല്ല, വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാം; പിന്തുണയുമായി ചെന്നിത്തല
ശശി തരൂരിനെതിരായ വിമർശനങ്ങൾ കോൺഗ്രസിൽ ശക്തമാകുമ്പോൾ പിന്തുണയുമായി രമേശ് ചെന്നിത്തല. തരൂർ പാർട്ടിക്ക് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല. പല കാര്യങ്ങളിലും തരൂരിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ട്. അത് പാർട്ടിക്ക് എതിരല്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിഷയത്തിലടക്കം തരൂരിന്റെ നിലപാടാണ് ശരിയെന്ന് പിന്നീട് തെളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ തരൂരിന് അച്ചടക്കം ബാധകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. അച്ചടക്കമില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും രാമചന്ദ്രൻ പറഞ്ഞു
തരൂരിനെ ജയിപ്പിക്കാൻ താനടക്കം കുറേ ഉറക്കം കളഞ്ഞതാണ്. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢാ നീക്കമാണ് തരൂരിന്. കെ റെയിൽ ജനോപകാര പ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് വരെ അറിയാമെന്നും രാമചന്ദ്രൻ പറഞ്ഞു