Saturday, January 4, 2025
Top News

ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെച്ച് വളർച്ചക്കായി മുന്നേറണം: മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവുമായി തരൂർ

ചില വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളർച്ചക്കായി മുന്നേറണമെന്ന് ശശി തരൂർ എംപി. കെ റെയിലിനെ പിന്തുണച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് ശശി തരൂർ പ്രതികരിച്ചത്

അതേസമയം ശശി തരൂരിന് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തുവന്നു. തരൂർ പാർട്ടിക്ക് എതിരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ല. പല കാര്യങ്ങളിലും തരൂരിന് സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ട്. അത് പാർട്ടിക്ക് എതിരല്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിഷയത്തിലടക്കം തരൂരിന്റെ നിലപാടാണ് ശരിയെന്ന് പിന്നീട് തെളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ തരൂരിന് അച്ചടക്കം ബാധകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. അച്ചടക്കമില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും രാമചന്ദ്രൻ പറഞ്ഞു

തരൂരിനെ ജയിപ്പിക്കാൻ താനടക്കം കുറേ ഉറക്കം കളഞ്ഞതാണ്. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢാ നീക്കമാണ് തരൂരിന്. കെ റെയിൽ ജനോപകാര പ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് വരെ അറിയാമെന്നും രാമചന്ദ്രൻ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *