തിരുവനന്തപുരത്ത് യുവതിയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു; കുത്തിയത് പതിനഞ്ച് തവണ
തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ സുഹൃത്തായ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് സ്വദേശിയായ പ്രതി അരുണിനെ പോലീസ് പിടികൂടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പതിനഞ്ചോളം തവണയാണ് അരുൺ യുവതിയെ കുത്തിയത്. യുവതിയുടെ പിതാവിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഇതിനിടെ സമീപത്തെ വീടിന് മുകളിൽ കയറി ഒളിച്ച അരുണിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.