ഐലൻഡ് എക്‌സ്പ്രസിൽ യുവതിയെ പീഡിപ്പിക്കാൻ ടി ടി ആറിന്റെ ശ്രമം; പ്രതി ഒളിവിൽ
തിരുവനന്തപുരം-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കിടെയാണ് സംഭവം. ടിടിആറായ പി എച്ച് ജോൺസൺ കയറി പിടിച്ചുവെന്നാണ് യുവതിയുടെ പരാതി.
സ്ലീപ്പർ ടിക്കറ്റ് മാറ്റി എ സി കോച്ചിലേക്ക് നൽകണമെന്ന ആവശ്യമുന്നയിച്ച് സമീപിച്ചപ്പോൾ ടിടിആർ കയറി പിടിച്ചുവെന്ന് റെയിൽവേ പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ടിടിആർ ഒളിവിലാണ്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.