കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
എറണാകുളം കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജി(46)യാണ് അറസ്റ്റിലായത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് ഇയാൾ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.