തിരുവനന്തപുരം പാങ്ങപ്പാറയില്‍ എണ്‍പതുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. അഞ്ചു വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. മകന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.