തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപത്തെ ഷീജ(48)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സതീശൻ നായർ(60) കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്ന് രാവിലെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ട് മക്കളും ഓൺലൈൻ ക്ലാസിനായി ബന്ധു വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഷീജയും സതീശൻ നായരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു
ഇന്നലെ വൈകുന്നേരം ഷീജയുടെ താലിമാല വഴക്കിനിടെ സതീശൻ നായർ പൊട്ടിച്ചിരുന്നു. ഈ വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഷീജയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ പോലീസ് സ്‌റ്റേഷനിലെത്താൻ സതീശൻ നായരോട് നിർദേശിച്ചു. എന്നാൽ കുട്ടികൾ ക്ലാസിൽ പങ്കെടുക്കാൻ പോയതിന് പിന്നാലെ ഇയാൾ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു